തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സില്‍ നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച അതോറിറ്റി നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നഴ്‌സസ് ആൻഡ് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സിലിലുള്ള രജിസ്‌ട്രേഷന്‍.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയം അഭികാമ്യം. ഭിന്നശേഷിക്കാരായ ഉദ്യാഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായം 18നും 41 നും മധ്യേ.
താത്പര്യമുള്ളവര്‍ ജൂലായ് 20 ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗാർത്ഥികൾ ഹാജരാക്കണം. ഫോണ്‍: 9037277148.
ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോർട്ടിംഗ് എഞ്ചിനീയറുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.ടെക്, ഡിഗ്രി, എം.സി.എ, എം.എസ്.സി ഐടി, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 35 വയസ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും പകർപ്പുകളും സഹിതം ജൂലൈ 23 വൈകീട്ട് 5ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2314238, 0471-2314232.
The Dr. Ambedkar Memorial Model Residential Higher Secondary School at Kattela, Sreekaryam, under the Scheduled Tribe Development Department, has invited applications for the post of Junior Public Health Nurse (JPHN). The recruitment is being conducted to fill the vacancy at the institution.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |