ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) യിൽ 60,000 രൂപ പ്രതിമാസ വേതനത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20 വൈകിട്ട് 5 വരെ. വിശദ വിവരങ്ങൾക്ക്: www.supplycokerala.com, 8281486120.
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (ഐ.സി.എസ്.ആർ, പൊന്നാനി) ഉപകേന്ദ്രങ്ങളിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 36,000 രൂപ. ആഗസ്റ്റ് 31 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: https://kscsa.org, 0471-2313065, 8281098863.
തിരുവനന്തപുരം, ചാല ഗവ. ഐടിഐയിൽ മറൈൻ ഫിറ്റർ ട്രേഡിൽ നിലവിലുള്ള രണ്ട് ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് പി എസ് സി റൊട്ടേഷൻ പ്രകാരം മുസ്ലീം (1 ഒഴിവ്), ഓപ്പൺ (1 ഒഴിവ്) താത്കാലിക നിയമനത്തിന് അഭിമുഖം നടത്തും. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയങ്ങളിലേതെങ്കിലും ബി.വോക് അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി അല്ലെങ്കിൽ എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ആഗസ്റ്റ് 7 ഉച്ചയ്ക്ക് 2 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 0471-2459255.
State agencies have announced recruitment for various contract and temporary positions. Konni's College of Indigenous Food Technology seeks a Principal (₹60,000/month) by August 20. The Kerala State Civil Service Academy is recruiting Coordinators (₹36,000/month) until August 31. Chala ITI will interview for two temporary Junior Instructor posts on August 7.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |