കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തൊഴിലവസരം, ഹെഡ് സിവിൽ എഞ്ചിനീയർ, ഹെഡ് ഇലക്‌ട്രിക്കൽ എഞ്ചിനീയർ, ഹെഡ് എച്ച്‌ആർ, ഹെഡ് ഐടി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നീ തസ്‌തികകളിലേക്കാണ് ഒഴിവുകളുള്ളത്. യോഗ്യതയുള്ല ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നവംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എല്ലാ തസ്‌തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. അപേക്ഷകരുടെ പ്രായം 2026 മാർച്ച് ഒന്നിന് 55 വയസിൽ കവിയാൻ പാടില്ല.
സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടിയിരിക്കണം. സ്‌ട്രക്‌ചറൽ/ കൺസ്‌ട്രക്ഷൻ' ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിംഗിൽ ബിരദാനന്തര ബിരുദം അഭികാമ്യം. അംഗീകൃത പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് മുൻഗണന. അപേക്ഷകർക്ക് 18 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 1,80,000 രൂപ.
ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടിയിരിക്കണം. ഇലക്‌ട്രിക്കൽ/ പവർ സിസ്റ്റംസിൽ അറിവ് അഭികാമ്യം. എനർജി മാനേജ്‌മെന്റ് സർട്ടിഫിക്കേഷൻ ഉള്ളവർക്ക് മുൻഗണന. 18 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,80,000 രൂപ ശമ്പളമായി ലഭിക്കും.
ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ എച്ച്‌ആർ വിഭാഗത്തിൽ എംബിഎ/പിജിഡിബിഎം ബിരപദവും ഉണ്ടായിരിക്കണം. ഈ മേഖലയിൽ കുറഞ്ഞത് 18 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കുറഞ്ഞത് അഞ്ച് വർഷം എച്ച്‌ആർ വിഭാഗത്തിൽ മാനേജീരിയൽ തസ്‌തികയിൽ പ്രവർത്തിച്ചിരിക്കണം. എച്ച്‌ആർ സംബന്ധമായ നിയമപരമായ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള അറിവ് ഉണ്ടായിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,80,000 രൂപയാണ് മാസ ശമ്പളം.
കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി/കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് എംസിഎ/എംഎസ്‌സി ബിരുദം നേടിയിരിക്കണം. 18 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,80,000 രൂപയാണ് മാസ ശമ്പളം.
ഐസിഎഐയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഔസിഎംഎഐയിൽ നിന്നുള്ള കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് യോഗ്യത ഉണ്ടായിരിക്കണം. ഫിനാൻസിൽ എംബിഎ/പിജിജിഎം അല്ലെങ്കിൽ സിഎഫ്‌എ/ എസിസിഎ യോഗ്യതകൾ അഭികാമ്യമാണ്. വലിയ മൂലധന നിക്ഷേപമുള്ള സ്ഥാപനങ്ങളിൽ ഫിനാൻഷ്യൽ മാനേജ്‌മെന്റ്/ നേതൃത്വപരമായ ചുമതലകളിൽ 18 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2,20,000 രൂപ ശമ്പളമായി ലഭിക്കും.
500 രൂപയാണ് അപേക്ഷാ ഫീസ്. ഈ പണം തിരികെ ലഭിക്കുന്നതല്ല. അഭിമുഖം അല്ലെങ്കിൽ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ 2026 മാർച്ച് 31 എന്ന തീയതിയെ അടിസ്ഥാനമാക്കിയാകും വിലയിരുത്തുക.
Kannur International Airport has announced vacancies for five senior positions, including Head of Civil Engineering, Head of Electrical Engineering, Head of HR, Head of IT and Chief Financial Officer. Applicants must have relevant qualifications and 18 years of experience. Monthly salaries range from ₹1.8 lakh to ₹2.2 lakh. The last date to apply online is November 23.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |