SignIn
Kerala Kaumudi Online
Thursday, 05 November 2026 2.01 PM IST

ഇന്ത്യൻ ബാങ്കിൽ 1,500 ഒഴിവുകൾ; ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

career
പ്രതീകാത്മക ചിത്രം

ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 20 മുതൽ 28 വയസ് വരെയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2026 നവംബർ 25 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ ആഗ്രഹിക്കുന്ന സംസ്ഥാനത്ത് തന്നെ ഒരു വർഷത്തെ പരിശീലനവും ലഭിക്കും.

ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണമായും വായിക്കുക. 1,500 ഒഴിവുകളാണ് റിപ്പോ‌ർട്ട് ചെയ്‌തിരിക്കുന്നത്. അപേക്ഷകർക്ക് കേന്ദ്രസർക്കാർ അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.

അപേക്ഷകരുടെ പ്രായം 2026 നവംബർ ഒന്നിന് 20 വയസിൽ കുറയാനോ 28 വയസിൽ കവിയാനോ പാടില്ല. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ National Apprenticeship Training Scheme പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത് പ്രൊഫൈൽ പൂർത്തിയാക്കിയിരിക്കണം. മറ്റ് വിശദാംശങ്ങൾക്കായി വിജ്ഞാപനം വായിക്കുക.

English Summary

Indian Bank has invited applications for 1,500 apprentice vacancies. Graduates aged 20 to 28 can apply, with the last date being November 25, 2026. Selected candidates will receive one year of training in their preferred state. Applicants must register on the National Apprenticeship Training Scheme portal before applying.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN BANK APPRENTICE RECRUITMENT 2026, INDIAN BANK 1500 VACANCIES, BANK APPRENTICE JOBS, INDIAN BANK APPLY ONLINE, BANK JOBS 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+