SignIn
Kerala Kaumudi Online
Friday, 06 November 2026 2.41 AM IST

കേരളയിൽ മേഴ്‌സി ചാൻസ് പരീക്ഷ

d

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നവതി പ്രമാണിച്ച് 1986 ബാച്ചുമുതലുള്ള എല്ലാ ബിരുദ, പി.ജി പരീക്ഷകൾക്കും മേഴ്‌സി ചാൻസ് പരീക്ഷകൾ നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പ്രൊഫഷണൽ കോഴ്സുകളിൽ ബന്ധപ്പെട്ട ഏജൻസികളുടെ അനുവാദത്തിന് വിധേയമായിട്ടായിരിക്കും പരീക്ഷകൾ. സർക്കാർ നിയോഗിച്ച സർവകലാശാല ധനകാര്യ കമ്മിഷന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാനും തീരുമാനിച്ചു.

എന്നാൽ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് സർവകലാശാല ഫണ്ടിൽനിന്ന് തുക അനുവദിക്കണം എന്ന തീരുമാനം പുനഃ പരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. സർവകലാശാലയുടെ നിയമോപദേശകനായി വി.എസ്.ഭാസുരേന്ദ്രൻ നായരെ നിയമിക്കും. 2008ലെ അസിസ്റ്റന്റ് നിയമനക്കേസിൽ പരാതിക്കാരനായ സുജിത് എസ്. കുറുപ്പിനുവേണ്ടി ലോകയുക്തയിൽ കേസ് നടത്തിയത് ഭാസുരേന്ദ്രൻ നായരാണ്. 45ഗവേഷകർക്ക് പിഎച്ച്.ഡി അനുവദിക്കാനും തീരുമാനിച്ചു.

മന്ത്രിയോട് അപമര്യാദ:

പ്രമേയം പാസാക്കി

മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ മന്ത്രി റോജി എം.ജോണിനോട് എസ്.എഫ്.ഐക്കാർ അപമാര്യാദയായി പെരുമാറിയതിനെതിരെ സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. ഇടത് അംഗങ്ങൾ വിയോജിച്ചു. ഇതേത്തുടർന്ന് സിൻഡിക്കേറ്റിൽ ബഹളവും വാക്കേറ്റവുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+