തൃശൂർ: മിഡിൽ ഈസ്റ്റിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലെ വിവിധ തസ്തികകളിലേക്ക് നവംബർ 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ വാക്ക് ഇൻ അഭിമുഖം നടത്തും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് അഭിമുഖം.
മാനേജ്മെന്റ് ട്രെയിനീസ്, ജൂനിയർ അക്കൗണ്ടന്റ്സ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്. പുരുഷ ഉദ്യോഗാർത്ഥികൾക്കു മാത്രമാണ് അവസരം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. പങ്കെടുക്കുന്നവർ വിശദമായ ബയോഡാറ്റ, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും കൊണ്ടുവരണം.
യോഗ്യതകൾ
മാനേജ്മെന്റ് ട്രെയിനീസ്: എം.ബി.എയും റീട്ടെയിൽ മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 30 വയസ്സിൽ താഴെ.
ജൂനിയർ അക്കൗണ്ടന്റ്സ്: എം.കോം, അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം 30 വയസ്സിൽ താഴെ.
സെയിൽസ്മാൻ/കാഷ്യർ: പ്ലസ് ടുവും വസ്ത്രം, സാരി, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം 20–28 വയസ്സ്.
വിവരങ്ങൾക്ക്: 75938 12223, 75938 12225.
A traveller highlights the Vande Bharat Sleeper's safety features, including CCTV cameras, locked doors and clean washrooms, making it more comfortable for women travelling alone.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |