SignIn
Kerala Kaumudi Online
Sunday, 08 November 2026 3.13 PM IST

ഒരുലക്ഷം പഠിതാക്കൾക്ക് എഐ പരിശീലനം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സൈന ഹ്യൂമൻ എഐയും ധാരണാപത്രം ഒപ്പുവച്ചു

open-university
ധാരണാപത്രത്തിൽ ഒപ്പുവച്ചപ്പോൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പഠനത്തിനും പ്രായോഗിക നൈപുണ്യ വികസനത്തിനും പുതിയ വഴിതുറന്ന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സൈന ഹ്യൂമൻ എഐയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 'കേരളം, ലെറ്റ്സ് ടോക്ക് എഐ – ടുവാർഡ്സ് ആൻ എഐ പവേർഡ് കേരളം' എന്ന സംരംഭത്തിന്റെ ഭാഗമായി കൊല്ലം കുരീപ്പുഴയിലെ സർവകലാശാല ആസ്ഥാനത്തായിരുന്നു ചടങ്ങ്.

​ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് (ODL) രീതിയിലൂടെ പഠനം നടത്തുന്ന ഒരു ലക്ഷത്തിലധികം പഠിതാക്കൾക്ക് നൂതന എഐ സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിജ്ഞാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായ പങ്കാളിത്തം, വിദ്യാഭ്യാസ രംഗത്തെ ഏജന്റിക് എഐ (Agentic AI) സാധ്യതകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിക്കുക.


​ആദ്യഘട്ടത്തിൽ രണ്ട് കോഴ്സുകൾ

പദ്ധതിയുടെ ആദ്യഘട്ടമായി രണ്ട് പ്രത്യേക കോഴ്സുകൾക്ക് തുടക്കമാകും.​എഐ കണ്ടന്റ് ആൻഡ് മീഡിയ പ്രൊഡക്ഷൻ (AI Content & Media Production),​അപ്ലൈഡ് എഐ ഫോർ മോഡേൺ പ്രൊഫഷണൽസ് (Applied AI for Modern Professionals) എന്നിവയാണവ.​തുടർഘട്ടങ്ങളിൽ കൂടുതൽ അഡ്വാൻസ്ഡ് കോഴ്സുകളും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും ആരംഭിക്കും.

കോഴ്സുകളുടെ സമയക്രമവും പ്രവേശന നടപടികളും സർവകലാശാല ഉടൻ പ്രഖ്യാപിക്കും.
​മാറുന്ന തൊഴിൽ വിപണിയിലെ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെയും പ്രൊഫഷണലുകളെയും സജ്ജരാക്കുക, അത്യാധുനിക സാങ്കേതികവിദ്യകൾ സാധാരണക്കാരായ പഠിതാക്കൾക്കും ലഭ്യമാക്കുക എന്നിവയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തെ എഐ സാങ്കേതികവിദ്യാ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.


​സർവകലാശാല ആസ്ഥാനത്തു നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി., സൈന ഹ്യൂമൻ എഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിലാൽ നവാദ് എന്നിവർ സർവകലാശാലയ്ക്കും സ്ഥാപനത്തിനും വേണ്ടി ധാരണാപത്രത്തിൽ ഒപ്പുവച്ചു.


​സർവകലാശാല രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, പരീക്ഷാ കൺട്രോളർ ഡോ. അനന്ത രേഷ്മി, സൈബർ കൺട്രോളർ ബിജുമോൻ ടി., ഡെപ്യൂട്ടി രജിസ്ട്രാർ (അക്കാദമിക്സ്) നൗഷർ, ഡിപ്ലോമ ആൻഡ് സർട്ടിഫിക്കറ്റ് കോഴ്സസ് ഓഫീസർ ഇൻ ചാർജ് റോബിൻ സേവ്യർ, പബ്ലിക് റിലേഷൻസ് ഓഫീസർ സാലിനി പി.എസ്., വെർച്വൽ പ്രോഗ്രാം മാനേജർ അസീം ബാബു, അസിസ്റ്റന്റ് പ്രൊഫസറും കോഴ്സ് കോർഡിനേറ്ററുമായ ഡോ. കനിത ഡി.കെ., അധ്യാപകരായ ഡോ. അശ്വനി എ.പി., ഡോ. താര എസ്.എസ്. എന്നിവർ സംബന്ധിച്ചു.​സൈന ഹ്യൂമൻ എഐയെ പ്രതിനിധീകരിച്ച് ഡയറക്ടർമാരായ ഹുവിസ് നസീർ, അനസ് ഹസ്സൻ, ക്രിസ്റ്റി, സൈന ഗ്രൂപ്പ് സിഇഒ ആഷിഖ് ബാവ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary

Sree Narayana Guru Open University and ZYNA Human AI signed an MoU to advance Artificial Intelligence study and practical skill development in Kerala's higher education. This collaboration aims to provide over one lakh open and distance learning students with practical AI knowledge through specialized courses, preparing them for future job market challenges and fostering an AI-powered state.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREE NARAYANA GURU OPEN UNIVERSITY, SAINA HUMAN AI, MOU SIGNED, KERALA HIGHER EDUCATION, SNGOU AI PARTNERSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+