SignIn
Kerala Kaumudi Online
Tuesday, 15 September 2026 5.44 PM IST

നോർക്ക റൂട്ട്സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ അവസരം: അപേക്ഷിക്കാം

video-editor
പ്രതീകാത്മക ചിത്രം

സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബിഎഫ്എ, അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിംഗ് മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അഡോബി ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, പ്രീമിയർ പ്രോ, ആഫ്റ്റ‌ർ ഇഫക്ട്സ്, എഫ്.സി.പി., ഡാവിഞ്ചി റിസോൾവ് എന്നിവയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കണം. 2026 സെപ്തംബർ 1-ന് 40 വയസിൽ കവിയരുത്. വേതനം പ്രതിമാസം 35,000 രൂപയാണ്. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ 2026 സെപ്തംബർ 25 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ തപാൽ മുഖേനയോ norka.pro@gmail.com എന്ന ഇ-മെയിലിലോ അയക്കണം.

English Summary

Government institution Norka Roots is inviting applications for a contract Video Editor cum Graphic Designer. Candidates require a relevant degree, at least two years' experience in graphic design and video editing, and software proficiency. The position offers a ₹35,000 monthly salary. Applicants must be under 40 years old and apply by September 25, 2026.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORKA ROOTS, VIDEO EDITOR, GRAPHIC DESIGNER, JOB VACANCIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+