SignIn
Kerala Kaumudi Online
Saturday, 12 September 2026 11.32 AM IST

ഒരു ലക്ഷം രൂപ ശമ്പളം; യുഎഇയിൽ ജോലി നേടാൻ സുവർണാവസരം, 40 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം

uae
യുഎഇ

നഴ്‌സിംഗ് പഠിച്ചവർക്ക് യുഎഇയിൽ തൊഴിലവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. സ്‌ത്രീകൾക്ക് അപേക്ഷിക്കാം. 50 ഒഴിവുകളാണുള്ളത്. അപേക്ഷകർക്ക് വേണ്ട യോഗ്യത, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം.

ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ ജിഎൻഎം പഠിച്ചിരിക്കണം. ഇതിനൊപ്പം എംഒഎച്ച്/ഡിഎച്ച്‌എ/എസ്‌എച്ച്‌എ ലൈസൻസ് ഉണ്ടായിരിക്കണം. ഡാറ്റാഫ്ലോ പൂർത്തിയായവർക്കും നിലവിൽ ഡാറ്റാഫ്ലോ പ്രൊസസിംഗ് നടന്നുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ആശുപത്രി, ക്ലിനിക് അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. അപേക്ഷകരുടെ ബിഎംഐ 5 ആയിരിക്കണം. 20 - 40 വയസാണ് പ്രായപരിധി.

ട്രക്കിയോസ്റ്റമി കെയർ , കത്തീറ്റർ കെയർ , ബെഡ്‌സോർ ചികിത്സിക്കാൻ അറിഞ്ഞിരിക്കണം. എൻജിടി അല്ലെങ്കിൽ പിഇജി വഴി ട്യൂബ് ഫീഡിംഗ് അറിയണം. നന്നായി സംസാരിക്കാനും നീരീക്ഷിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. നിർണായക ഘട്ടങ്ങളിൽ കൃത്യതയോടെ വേഗത്തിൽ ഇടപെടാനും അറിയണം. തനിച്ച് ജോലി ചെയ്യാനുള്ള പ്രാപ്‌തിയും ഉണ്ടായിരിക്കണം.

ഒരു മാസത്തിൽ 15 ദിവസമായിരിക്കും ജോലി. 24 മണിക്കൂറാണ് ജോലി സമയം. ഇതിൽ കൂടുതൽ സമയം ജോലി ചെയ്‌താൽ അധിക ശമ്പളം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3,500 ദിർഹം (91,058 രൂപ) ആണ് ശമ്പളം. രണ്ട് വർഷത്തേക്കാണ് വിസ ലഭിക്കുക. താമസം സൗജന്യമായിരിക്കും. വൈദ്യുതി, ഇന്റർനെറ്റ്, വെള്ളം എന്നിവയുടെ ബില്ലുകൾ നൽകേണ്ടിവരും. മെഡിക്കൽ ഇൻഷുറൻസ് ലഭിക്കും. recruit@odepc.in എന്ന ഇ മെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. സബ്‌ജക്‌ട് ലൈനിൽ അസിസ്റ്റന്റ് നഴ്‌സ് ടു യുഎഇ എന്ന് പ്രതിപാദിക്കണം. സെപ്‌തംബർ 30 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

English Summary

ODEPC is offering 50 nursing job opportunities in the UAE for women with BSc Nursing or GNM qualifications and relevant licenses. Candidates need at least one year of experience. Selected nurses will receive a salary of AED 3,500, free accommodation and medical insurance. Applications must be submitted by September 30.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE NURSING JOBS, ODEPC NURSING RECRUITMENT, UAE NURSE VACANCIES, NURSING JOBS FOR WOMEN, UAE JOBS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+