SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.52 PM IST

മാദ്ധ്യമ പ്രവർത്തകരാകണോ?​ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കെൽട്രോൺ

journalist-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മാദ്ധ്യമ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് കെൽട്രോൺ അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അനുയോജ്യമായ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

വാർത്താ അവതരണം,​ ആങ്കറിംഗ് ടെലിവിഷൻ ജേർണലിസം,​ പ്രിന്റ് മീഡിയ ജേർണലിസം,​ ഡിജിറ്റൽ മീഡിയ ജേർണലിസം,​ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടൻറ് നിർമ്മാണം,​ വീഡിയോ ക്യാമറാ പരിശീലനം,​ വീഡിയോ എഡിറ്റിംഗ്, മീഡിയ, പബ്ലിക് റിലേഷൻ, അഡ്വർടൈസിംഗ് തുടങ്ങിയ മേഖലകളിൽ അപേക്ഷിക്കാം.

പഠനകാലയളവിൽ അംഗീക്യത മാദ്ധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ് കൂടാതെ പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ നൽകേണ്ടത്. സെപ്തംബർ 19 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9544958182 ഈ നമ്പറിൽ ബന്ധപ്പെടാം.

English Summary

Keltron has invited applications for new batches of media courses. Graduates and Plus Two-qualified candidates can apply for courses in news presentation, anchoring, television, print and digital journalism, AI-based content creation, video camera training, editing, media, public relations and advertising. Practical training, internships and placement support may be provided. Applications close on September 19.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KELTRON MEDIA COURSES, MEDIA COURSES KERALA, JOURNALISM COURSES, KELTRON ADMISSION, MEDIA TRAINING COURSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+