SignIn
Kerala Kaumudi Online
Thursday, 10 September 2026 1.51 PM IST

ഉയർന്ന ശമ്പളത്തോടെ വിഴിഞ്ഞം പോർട്ടിൽ ജോലിനേടാം; സുവർണാവസരം ഈ മാസം 23 വരെ മാത്രം

vizhinjam-port
വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം സീ പോർട്ടിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (പ്രോജക്‌ട്‌സ്), കമ്മ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ്, ഫീൽഡ് എഞ്ചിനീയർ എന്നീ തസ്‌തികകളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകർക്ക് വേണ്ട ശമ്പളം, യോഗ്യത, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദാംശങ്ങൾ അറിയാം. ഇന്നലെ മുതലാണ് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയത്. സെപ്‌തംബർ 23 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

അസിസ്റ്റന്റ് മാനേജർ (പ്രോജക്‌ട്‌സ്)

സിവിൽ എഞ്ചിനീയറിംഗിൽ ബിഇ അല്ലെങ്കിൽ ബി ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫുൾ ടൈം എംബിഎ/പിജിഡിഎം (ഓപ്പറേഷൻസ് മാനേജ്‌മെന്റ്/ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/പോർട്ട് ആന്റ് ഷിപ്പിംഗ് മാനേജ്‌മെന്റ്) യോഗ്യതയും ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 35 വയസാണ് പ്രായപരിധി. 39,690 രൂപയാണ് പ്രതിമാസ ശമ്പളം. ഈ തസ്‌തികയിൽ ആരെ ഒരു ഒഴിവാണുള്ളത്.

കമ്മ്യൂണിക്കേഷൻ എക്‌സിക്യൂട്ടീവ്

കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം ആണ് അപേക്ഷകർക്ക് വേണ്ട യോഗ്യത. ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനത്തിനൊപ്പം എഴുത്തിലും എഡിറ്റിംഗിലും വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചും അറിവുണ്ടായിരിക്കണം.

വെബ് പബ്ലിഷിംഗ്, ഡിജിറ്റൽ ഡിസൈൻ സോഫ്‌റ്റ്‌വെയർ എന്നിവയിൽ പ്രാവീണ്യമുള്ളവർക്കും മുൻഗണന ലഭിക്കും. പബ്ലിക് റിലേഷൻസിൽ രണ്ട് വർഷത്തെ പ്രവ‌ൃത്തിപരിചയം ഉണ്ടായിരിക്കണം. 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. 34,180 രൂപയാണ് ശമ്പളമായി ലഭിക്കുക. ഒരു ഒഴിവാണ് ഈ തസ്‌തികയിലുള്ളത്.

ഫീൽഡ് എഞ്ചിനീയർ

സിവിൽ എഞ്ചിനീയറിംഗ്/ മറൈൻ എഞ്ചിനീയറിംഗ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിലെ ബിരുദമാണ് വേണ്ട യോഗ്യത. ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീയറിംഗിൽ എം ടെക് അല്ലെങ്കിൽ ഫുൾ ടൈം എംബിഎ/പിജിഡിഎം (ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/ഓപ്പറേഷൻസ് മാനേജ്‌മെന്റ്) യോഗ്യത ഉണ്ടായിരിക്കണം. ലോജിസ്റ്റിക്‌സ്, പോർട്ട് ഓപ്പറേഷൻസ്, ട്രാൻസ്‌പോർട്ടേഷൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകൾ വീതം ആകെ മൂന്ന് ഒഴിവുകളാണുള്ളത്. 27,500 രൂപയാണ് ശമ്പളം.

വിശദവിവരങ്ങൾക്കായി VISL-Notification-2.pdf ഈ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

English Summary

Vizhinjam Seaport has invited applications for five vacancies across Assistant Manager (Projects), Communication Executive and Field Engineer posts. Eligible candidates can earn salaries up to Rs 39,690 per month. Applications are open until September 23 at 5 PM. Candidates should check the official VISL notification for detailed eligibility, experience and application requirements.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM SEAPORT JOBS, VIZHINJAM RECRUITMENT 2026, SEAPORT VACANCIES KERALA, VISL RECRUITMENT, GOVERNMENT JOBS KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+