SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

ഗുരു ഗോബിന്ദ്‌ സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി പ്രവേശനം

s

ഡൽഹി ദ്വാരകയിലെ ഗുരു ഗോബിന്ദ്‌സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റിയിൽ 2025-26 ലെ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. CUET -UG/ PG, GGSIP CET, ദേശീയ പ്രവേശന പരീക്ഷകൾ മുതലായവയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൻജിനിയറിംഗ് & അലൈഡ്, മെഡിക്കൽ & അലൈഡ്, സയൻസ് പ്രോഗ്രാമുകൾ, പ്രൊഫഷണൽ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, ഹ്യൂമാനിറ്റീസ്/ സോഷ്യൽ സയൻസ്/നിയമ/ ഡിസൈൻ/ മാനേജ്മന്റ് പ്രോഗ്രാമുകൾ എന്നിവയ്ക്ക് 31 വരെ അപേക്ഷിക്കാം. www.ipu.ac.in, www.ipu.admissions.nic.in.

ഫോറൻസിക് സയൻസ്

യൂണിവേഴ്‌സിറ്റി @ ഗുഹാട്ടി

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റി ഗുഹാട്ടി ക്യാമ്പസിലെ എം.എസ്‌സി ഫോറൻസിക് സയൻസെസ്, ബി.ടെക്, എം.ടെക് കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് (സൈബർ സെക്യൂരിറ്റി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമുകൾക്ക് മേയ് അഞ്ചുവരെ അപേക്ഷിക്കാം. www.nfsu.ac.in/admissions

എം.ടെക് & പി.എച്ച്ഡി @

ഐ.ഐ.ടി ഡൽഹി

ഐ.ഐ.ടി ഡൽഹിയുടെ എം.ടെക്, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഗേറ്റ് സ്‌കോറും പരിഗണിക്കും. ഏപ്രിൽ ഏഴു വരെ അപേക്ഷ സ്വീകരിക്കും. www.iitd.ac.in

എം.എസ്‌സി @ ബാത്ത്

യൂണിവേഴ്‌സിറ്റി

യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ബാത്ത് മോളിക്യൂലാർ ബയോസയൻസിൽ എം.എസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം. ബയോടെക്‌നോളജി, ഹെൽത്ത് കെയർ ടെക്‌നോളജി, സസ്റ്റെയ്നബിൾ ബയോടെക്‌നോളജി, എന്റർപ്രെന്യൂർഷിപ് എന്നിവയിൽ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. .www.bath.ac.uk.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+