ബിരുദമില്ലാത്തവർക്കും ഗൂഗിളിൽ വൻ ശമ്പളത്തിൽ ജോലി നേടാൻ അവസരം. ഗൂഗിൾ ഡീപ്‌മൈൻഡ് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കോഡിംഗ് ഏജന്റുകൾക്കായുള്ള മൂല്യനിർണ്ണയ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'പോളാരിസ്' എന്ന പുതിയ ടീമിലേക്ക് എൻജിനീയർമാരെ നിയമിക്കുന്നുവെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.
1.1 മില്യൺ ഡോളർ (10.6 കോടി രൂപ)വരെയാണ് ശമ്പള പാക്കേജ്. അപേക്ഷിക്കുന്നതിനായി ബിരുദം ആവശ്യമില്ലെന്നും അറിയിപ്പിൽ പറയുന്നു. "ജെമിനിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾ നിർവ്വഹിക്കാനുള്ള ശേഷി അളക്കാൻ സഹായിക്കുന്ന ടാസ്‌ക്കുകൾ തയ്യാറാക്കുക, ജെമിനിയുടെ പരിശീലന ഡാറ്റയും മൂല്യനിർണയ രീതികളും മെച്ചപ്പെടുത്തുന്നതിനായി ഡീപ്‌മൈൻഡിനുള്ളിൽ പുതിയ പദ്ധതികൾ വികസിപ്പിക്കുക'- എന്നിങ്ങനെയാണ് തസ്‌തികയെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.
We're hiring exceptional engineers to join the team.
No degree required. All we care about is you being smart and able to solve hard problems.
Total comp is $550k-$1.1M (job ad says something else, but ignore that).
— Tamay Besiroglu (@tamaybes) October 10, 2026
Google DeepMind is hiring engineers for its new “Polaris” team, which will develop evaluation frameworks for AI coding agents. The role offers a salary package of up to $1.1 million (approximately ₹10.6 crore), and a university degree is not mandatory. Responsibilities include creating tasks to assess Gemini’s long-term software engineering capabilities and improving its training data and evaluation methods.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |