SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

സഭ ആരുടേയും കൂടെയുണ്ടെന്ന് പറയാറില്ലെന്ന് ജോസ് കെ.മാണി

jose

കോട്ടയം: തിരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ആരുടെയും കൂടെയുണ്ടെന്ന് പറയാറില്ലെന്നും ആരെയും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ജോസ് കെ. മാണി പറഞ്ഞു. ബി.ജെ.പിക്ക് അത്ര സ്‌നേഹമുണ്ടെങ്കിൽ എഫ്.സി.ആർ.എ എന്തിനാണ് കൊണ്ടുവന്നത്. വന്യമൃഗങ്ങളുടെയും നെൽകർഷകരുടെയും വിഷയങ്ങൾ സഭ ഏറ്റെടുത്തതാണ്. ദീപിക സഭയുമായി ബന്ധപ്പെട്ട് മാത്രമല്ല, സാമൂഹികവിഷയങ്ങളിലും ഇടപെടും. വന്യമൃഗങ്ങളുടെ വിഷയമായാലും ഛത്തീസ്ഗഡ് വിഷയമായാലും ദീപിക കൃത്യമായി റിപ്പോർട്ട് ചെയ്യും. സാമൂഹികവിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ദീപിക പത്രത്തിൽ വരും. അത് ആർക്കും എതിരല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA