SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.37 AM IST

മുഖ്യമന്ത്രിയോടുള്ള ചോദ്യം തെറ്റായിപ്പോയി: കോന്നിയിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് ദാസ്

dhas

കോന്നി: എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ ചോദ്യം ചോദിക്കാൻ ശ്രമിച്ചത് സി.ഐ.ടി.യു തൊഴിലാളി. ചോദ്യം ചോദിച്ചത് തെറ്റായിപ്പോയെന്ന് ചോദ്യകർത്താവായ അട്ടച്ചാക്കൽ ഈസ്റ്റ് പ്ലാൻകീഴിൽ ദാസ് പി. ജോർജ് പറഞ്ഞു. ചോദ്യം വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് ദാസ് പി. ജോർജ് ശ്രദ്ധാകേന്ദ്രമായത്.

സദസിന്റെ മുൻനിരയിലുണ്ടായിരുന്ന താൻ മദ്യപിച്ചിരുന്നെന്ന് ദാസ് പറഞ്ഞു. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാൻ കാരണമായി. അപ്പോഴത്തെ ആവേശത്തിൽ ചോദിച്ചതാണ്. കിഫ്ബിയിലൂടെ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ വികസനം സർക്കാർ നടത്തി. തുടർന്ന് വികസനത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാർ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് ചോദിക്കാനാണ് ശ്രമിച്ചത്. യോഗ സ്ഥലത്തു നിന്ന് തന്നെ പൊലീസ് മാറ്റിയിട്ടില്ല. താൻ പിണറായിയുടെ ആരാധകനാണെന്നും ദാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA