SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വോട്ടിന് പണം: ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു

s

പാലക്കാട്:നിയമസഭ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചരണ ദിവസം പണം നൽകി വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി.തിരഞ്ഞെടുപ്പ് വരണാധികാരി പാലക്കാട് ആർ.ഡി.ഓ അൻവർ സാദത്താണ് ശോഭാ സുരേന്ദ്രന്റെ വിശദമായ മൊഴിയെടുത്തത്.ഹൈക്കോടതി അഭിഭാഷകൻ ശിവൻ മഠത്തിലിന് ഒപ്പമാണ് ശോഭാ സുരേന്ദ്രൻ ഹാജരായത്.ആരോപണം ശോഭ പൂർണമായും നിഷേധിച്ചു.പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി.ബാലനും മൊഴി കൊടുത്തിട്ടുണ്ട്.

പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും പണംവാങ്ങിയെന്ന് പറയുന്ന ദേവു എന്ന വൃദ്ധയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ഇന്ന് തന്നെ ജില്ല കളക്ടർക്ക് സമർപ്പിക്കും.കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറും.തുടർന്നാകും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.നേരത്തെ, വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA