
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവിനെ തുടർന്ന് മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. പ്രത്യേകകേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭായോഗം പ്രഖ്യാപിച്ചത്. ചികിത്സാപിഴവുണ്ടായെന്ന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൃദയാഘതത്തെ തുടർന്ന് 2025 നവംബർ ഒന്നിന് മെഡിക്കൽ കോളേജിലെത്തിച്ച വേണുവിന് അഞ്ച് ദിവസത്തോളം ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നതും ഏറെ വിവാദമായിരുന്നു.എന്നാൽ ചികിത്സാപിഴവുണ്ടായില്ലെന്നായിരുന്നു മെഡിക്കൽ കോളേജ് അധികൃതരുടെ വാദം.
എന്നാൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ വേണുവിന് ചികിത്സ നൽകുന്നതിൽ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |