
തിരുവനന്തപുരം: കോട്ടയത്തെ ബാറുകളിൽ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവു പരിശോധന നടത്തിയത്, താൻ ബിജാപ്പൂരിലാണെന്ന് വരുത്തിതീർത്ത ശേഷം.
എക്സൈസിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരായ നടപടികൾക്ക് ഓപ്പറേഷൻ ബിജാപ്പൂർ എന്നു പേരു നൽകിയതും അതുകൊണ്ടു തന്നെ. ഔദ്യോഗികവാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലായിരുന്നു കമ്മിഷണറുടെ സഞ്ചാരം. ഔദ്യോഗിക വാഹനമായാൽ ഡ്രൈവറിൽ നിന്നും മറ്റു ജീവനക്കാരിൽ നിന്നും എവിടെയാണെന്ന വിവരം ചോരാതിരിക്കാനായിരുന്നു നടപടിയെന്ന് എക്‌സൈസ് കമ്മിഷണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഓണം കഴിഞ്ഞുള്ള ദിവസമായതിനാൽ ബിജാപ്പൂരിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചു. അങ്ങനെയാണ് എക്‌സൈസിലെ അഴിമതിക്കെതിരേയുള്ള നടപടിക്ക് ഓപ്പറേഷൻ ബിജാപ്പൂർ എന്ന പേര് നൽകിയതെന്നും അദ്ദേഹം വിശദമാക്കി. എക്‌സൈസ് മന്ത്രി എം. ലിജുവിന് വാട്സാപ്പിൽ ലഭിച്ച പരാതിയിലും കമ്മിഷണർക്കു ലഭിച്ച ഫോൺ കോളിനെ തുടർന്നുമായിരുന്നു പരിശോധന. എക്‌സൈസ് കമ്മിഷണർ നേരിട്ടു നടത്തിയ പരിശോധനയിൽ കോട്ടയം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ അജിത് കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |