SignIn
Kerala Kaumudi Online
Wednesday, 12 August 2026 1.52 PM IST

മകനെ വിളിച്ച് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

mustafa
മുസ്‌തഫ

തിരൂരങ്ങാടി: കുടിവെള്ള പദ്ധതിക്കായി റോഡിലുണ്ടാക്കിയ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയും ചെമ്മാട് ടൗണിലെ ആദ്യകാല ചുമട്ടു തൊഴിലാളിയുമായ കുന്നത്തേരി മുസ്‌തഫ (61) ആണ് മരിച്ചത്.

ഓഗസ്റ്റ് പത്താം തീയതി രാത്രിയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വന്ന മകൻ സുഹൈബിനെ വിളിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി 10:45ന് തിരൂരങ്ങാടി ചന്തപടിയിലെ റോഡിലെ കുഴിയിൽ ബൈക്ക് മറിയുകയായിരുന്നു. അപകടത്തിൽ മുസ്‌തഫയ്‌ക്കും മകനും പരിക്കേറ്റു. വഴിയിലൂടെപോയ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം വിദഗ്ദ്ധ ചികിത്സയ്‌ക്കായി രണ്ടുപേരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാത്രി പത്ത് മണിക്ക് മുസ്‌തഫ മരണപ്പെട്ടു. മകൻ ചികിത്സയിലാണ്. മുസ്‌തഫയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്മോർട്ടത്തിന് ശേഷം ചെമ്മാട് കരിപ്പറമ്പ് കൊട്ടുവലക്കാട് ജുമാ മസ്‌ജിൽ വൈകുന്നേരം ഖബറടക്കും. ഭാര്യ - ഖദീജ. മക്കൾ: സുഹൈബ്, ഹബീബ്, ഷബീബ്, ഫാത്തിമ. മരുമക്കൾ: നൗഷാദ് അലി, സുഹൈല.

English Summary

A 61-year-old man, Kunnathery Musthafa of Chemmad, Tirurangadi, died after his motorcycle fell into a roadside pit on August 10th. The pit, dug for a drinking water project, caused Musthafa serious injuries. He succumbed to his injuries on Tuesday night during treatment. His son, Suhaib, who was also involved in the accident, remains hospitalized.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIKE RIDER DIES, WATER PROJECT PIT ACCIDENT, KERALA BIKE ACCIDENT, OPEN PIT ACCIDENT, ROAD ACCIDENT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA