SignIn
Kerala Kaumudi Online
Thursday, 15 October 2026 9.36 PM IST

അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ല; ബാല്യകാല സുഹൃത്തെന്ന് അച്ചു ഉമ്മൻ

READ ENGLISH VERSION
achu-oommen

പത്തനംതിട്ട: എൻ ഡി എ സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ബാല്യകാലം തൊട്ടുള്ള സുഹൃത്താണ് അനിലെന്നും അതിനാലാണ് അദ്ദേഹത്തിനെതിരെ പ്രചാരണത്തിനിറങ്ങാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ പ്രമുഖ നേതാക്കളായിരുന്ന ഉമ്മൻ ചാണ്ടിയും എ കെ ആന്റണിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ കുടുംബങ്ങൾ തമ്മിലും ഈ സൗഹൃദം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലായ് പതിനെട്ടിനാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. ശാരീരിക അവശതകളുണ്ടായിരുന്നെങ്കിലും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ എ കെ ആന്റണി എത്തിയിരുന്നു.

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും സിറ്റിംഗ് എംപിയുമായ ആന്റോ ആന്റണിയാണ് പത്തനംതിട്ടയിൽ യു ഡി എഫ് സ്ഥാനാർത്ഥി. യു ഡി എഫിന് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് പത്തനംതിട്ട. മുൻമന്ത്രി തോമസ് ഐസക്കാണ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACHUOOMMEN, ANILANTONY, LOKSABHAELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA