
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ ത്രിവത്സര, പഞ്ചവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 17ന് രാവിലെ 10വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾ: www.cee.kerala.gov.inൽ.
പി.ജി നഴ്സിംഗ് അലോട്ട്മെന്റ്
പി.ജി നഴ്സിംഗ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 17ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ: 04712332120, 2338487
ബി.ബി.എ പ്രവേശനം
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററിൽ നാലുവർഷ സ്വാശ്രയ ബി.ബി.എ പ്രോഗ്രാമിലേക്ക് 19വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ എഴുതേണ്ട. വിവരങ്ങൾക്ക്: www.amucontrollerexams.com, 9778100801.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
യു.എസ്.എയിലെ ഹ്യൂസ്റ്റൻ ആസ്ഥാനമായുള്ള മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം വർഷ എൻജിനീയറിംഗ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.meahouston.org.
ടൈപ്പ് റൈറ്റിംഗ് പരീക്ഷ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരള ഹിന്ദി പ്രചാർസഭ നടത്തുന്ന ഹിന്ദി ടൈപ്പ് റൈറ്റിംഗ് (ലോവർ, ഹയർ, ഹൈസ്പീഡ്) ഹിന്ദി ഷോർട്ട്ഹാൻഡ് (ലോവർ, ഹയർ) എന്നീ പരീക്ഷകൾ നവംബർ 27, 28 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾ നിശ്ചിത ഫീസ് സഹിതമുള്ള അപേക്ഷ നവംബർ 5ന് മുമ്പ് ഹിന്ദിപ്രചാർ സഭയുടെ വഴുതക്കാട് ഓഫീസിലെത്തിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |