SignIn
Kerala Kaumudi Online
Thursday, 15 October 2026 1.36 AM IST

എ.സിയോ വലിയ വീടോ ഉണ്ടെങ്കിൽ ക്ഷേമ പെൻഷനില്ല

p

തിരുവനന്തപുരം: വീട്ടിൽ എ.സി ഉണ്ടെങ്കിലും താമസിക്കുന്ന വീട് 2000ചതുരശ്ര അടിയോ അതിൽ കൂടുതലോ ഉള്ളതാണെങ്കിലും ക്ഷേമ പെൻഷനുകൾക്ക് അർഹതയുണ്ടായിരിക്കില്ലെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവ്. നിലവിൽ പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്നവർക്കും ഇത് ബാധകമാണ്. ഇത്തരം പെൻഷനുകൾ നൽകുന്നതിൽ ഇളവ് സർക്കാരിന്റെ പരിഗണനയിലില്ലെന്നും തദ്ദേശവകുപ്പ് ജോയന്റ് ‌ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കി. അർഹതയില്ലാവർക്ക് ക്ഷേമപെൻഷൻ ലഭിക്കുന്നില്ലെന്ന് അതത് തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിമാർ ഉറപ്പാക്കണം. വീഴ്ച വരുത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്ന് മറ്റൊരു സർക്കുലറും ഇന്നലെ പുറത്തിറക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA