
കൊച്ചി: 'അമ്മ 'യിലെ പൊട്ടിത്തെറിയിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പരാമർശിച്ചും പ്രതിരോധിച്ചും അംഗങ്ങൾ. തങ്ങളുടെ പേരുകൾ ആവർത്തിച്ച് ഉയരുമ്പോഴും മൗനം പാലിക്കുകയാണ് ഇരുവരും.
മോഹൻലാലും മമ്മൂട്ടിയും തന്നെ പിന്തുണച്ചെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ അവകാശപ്പെട്ടതിലാണ് തുടക്കം. ചില കുറ്റാരോപിതർ നടത്തിയ തട്ടിപ്പുകൾക്കും തിരിമറികൾക്കും എന്തിന് ചീത്തപ്പേര് കേൾക്കണം എന്ന് ചിന്തിച്ചാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതെന്നും ശ്വേത പറഞ്ഞിരുന്നു.
മോഹൻലാലിന്റെയും മമ്മൂട്ടിയുടേതുമെന്ന മട്ടിൽ ശ്വേത അഭിപ്രായം പറയേണ്ടെന്ന് അൻസിബ ഹസൻ പ്രതികരിച്ചു. ഇരുവരും സ്വന്തംനിലയിൽ പറയട്ടെയെന്നും അൻസിബ പറഞ്ഞു.
മോഹൻലാലും മമ്മൂട്ടിയും പുറത്തുവന്ന് സംസാരിക്കില്ലെന്ന ധൈര്യത്തിലാണ്, തന്നെ പിന്തുണച്ചതായി ശ്വേത പറയുന്നതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി പറഞ്ഞു.
അമ്മ ബി.ജെ.പിക്കാർ
കൂടിയുള്ളതാണെന്ന്
ബി.ജെ.പിക്കാർ കൂടിയുള്ളതാവണം അമ്മയെന്ന് സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് പറഞ്ഞു. അമ്മയിൽ ബി.ജെ.പിക്കാരുണ്ട്. സുരേഷ് ഗോപിയും മേജർ രവിയും ഉദാഹരണം. ബി.ജെ.പി ബന്ധത്തിന്റെ പേരിൽ ആക്ഷേപിച്ചാൽ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |