SignIn
Kerala Kaumudi Online
Friday, 24 July 2026 2.09 AM IST

ഗൂഗിളിന് 100 കോടി ഡോളർ പിഴ

google

ബ്രസൽസ്: സേവനങ്ങളിൽ വിവേചനത്തോടെ പെരുമാറിയെന്ന് കണ്ടെത്തിയതോടെ, നിയമലംഘനത്തിന് ഗൂഗിളിന് 100 കോടി ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ (ഇ.യു). ഇ.യുവിന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (ഡി.എം.എ)​ ലംഘിച്ച് ഷോപ്പിംഗ്,​ ഫ്ലൈറ്റുകൾ തുടങ്ങിയവ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഫലങ്ങളിൽ സ്വന്തം സേവനങ്ങൾക്ക് മുൻഗണന നൽകിയെന്നാണ് യൂറോപ്യൻ യൂണിയൻ കണ്ടെത്തിയത്. പ്ലേ സ്റ്റോറിൽ മറ്റ് ആപ്പ് ഡെവലപ്പർമാരെ നിയന്ത്രിച്ചെന്നും ഇത് ടെക് ഭീമന്മാർ ചെറുകിട കമ്പനികളെ അടിച്ചമർത്തുന്നത് തടയാനുള്ള നിയമത്തിന്റെ ലംഘനമാണെന്നും യൂണിയൻ കണ്ടെത്തി. സെർച്ച് എൻജിനും ആപ്പ് സ്റ്റോറും പ്രവർത്തിക്കുന്ന രീതി നിയമപ്രകാരമാക്കാൻ ഗൂഗിളിന് 60 ദിവസത്തെ സമയവും നൽകി. പാലിച്ചില്ലെങ്കിൽ കൂടുതൽ പിഴ നൽകേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOOGLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA