SignIn
Kerala Kaumudi Online
Wednesday, 12 August 2026 11.04 PM IST

അർജുൻ ആയങ്കിയുടെ ഐ ഫോൺ ഷൂ റാക്കിൽ

1

കണ്ണൂർ: ആഭ്യന്തരമന്ത്രിക്കും പൊലീസിനുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വെല്ലുവിളിയും ഭീഷണിയുമുയർത്തിയ പോസ്റ്റുകൾക്കായി ഉപയോഗിച്ചെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ ഐഫോൺ ഷൂറാക്കിൽ നിന്ന് കണ്ടെത്തി. ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് സമീപത്തെ ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. സ്വിച്ച് ഓഫ് ചെയ്ത ഫോൺ ഇന്നലെ പുലർച്ചെ ആറോടെ രഹസ്യമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തി. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്യുമ്പോൾ ആയങ്കിയുടെ കൈയിൽ നിന്ന് സിം കാർഡില്ലാത്ത വിവോ ഫോൺ പിടികൂടിയിരുന്നു. എന്നാൽ ഈ ഫോണിൽ നിന്നല്ല വിവാദ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ എസ്.എച്ച്.ഒ എ.അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലാപ്‌ടോപ്പ് പിടിച്ചെടുത്തിരുന്നു. ആയങ്കിയുടെ അമ്മയുടെ സഹോദരൻ അജയ് ആയങ്കിയുടെ മൊഴിയും രേഖപ്പെടുത്തി. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിട്ട ആയങ്കിയെ ഇന്നും തെളിവെടുപ്പിന് ഹാജരാക്കും.


ആരുടെയും സഹായമില്ലെന്ന് ആയങ്കി


ഫേസ്ബുക്കിലൂടെ വെല്ലുവിളിയും ഭീഷണിയും ഉൾപ്പെടുന്ന കുറിപ്പുകളിട്ടതിന് താൻ ആരുടെയും സഹായം തേടിയിട്ടില്ലെന്ന് അർജുൻ ആയങ്കി മൊഴി നൽകി. സ്വന്തം ഐ ഫോൺ ഉപയോഗിച്ചാണ് അക്കൗണ്ട് കൈകാര്യം ചെയ്തത്. യാത്രാമദ്ധ്യേയും ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും സുഹൃത്തുക്കളുടെ മൊബൈൽ ഫോൺ വൈഫൈയും പൊതുയിടങ്ങളിലെ വൈഫൈയും ഉപയോഗിച്ചാണ് പോസ്റ്റുകളിട്ടതെന്നും മൊഴിയിൽ പറയുന്നു. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി വേഗത്തിലാക്കി. കേസ് ചരിത്രം വ്യക്തമാക്കുന്ന റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. റിപ്പോർട്ട് കണ്ണൂർ കളക്ടർക്ക് കൈമാറും.

 പിടിയിലാകും വരെ കറങ്ങിയെന്ന് പൊ​ലീ​സ്‌

ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ ​മു​ത​ൽ​ ​​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​വ​രെ​ ​ക​ണ്ണൂ​രി​ൽ​ ​മൂ​ന്നി​ട​ങ്ങ​ളി​ൽ​ ​മാ​റി മാ​റി​യാ​ണ് ​താ​മ​സി​ച്ച​ത് .​ ​അ​ഴീ​ക്കോ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​ജി​തി​നും​ ​(​കു​ട്ട​ൻ​)​ ​സു​ഭാ​ഷു​മാ​ണ് ​ആ​ദ്യ​ ​രാ​ത്രി​ ​രഹ​സ്യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​പാ​ർ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച​ ​സു​ഹൃ​ത്ത് ​പ്ര​ണ​വി​നൊ​പ്പം​ ​ജി​ല്ല​യി​ൽ​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​സ​ഞ്ച​രി​ച്ചു.​ ​വാ​ട്ട​ർ​ ​പ്യൂ​രി​ഫ​യ​ർ​ ​സ​ർ​വീ​സ് ​ജോ​ലി​ക്കി​ടെ​ ​പ്ര​ണ​വ് ​മ​രു​താ​യി​യി​ലെ​ത്തി​യ​പ്പോ​ൾ​ ​ആ​യ​ങ്കി​ ​കാ​റി​ൽ​ ​കാ​ത്തി​രു​ന്നു.​ ​പി​ന്നീ​ട് ​ത​ളി​പ്പ​റ​മ്പി​ലെ​ ​സു​ജി​നെ​ന്ന​ ​സു​ഹൃ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​താ​മ​സി​ച്ചു.​ ​പൊ​ലീ​സി​നെ​ ​ക​ബ​ളി​പ്പി​ക്കാ​ൻ​ ​പ്ര​ണ​വ് ​ആ​യ​ങ്കി​ ​സ​ഞ്ച​രി​ച്ച​ ​കാ​റു​മാ​യി​ ​പ​ല​യി​ട​ങ്ങ​ളി​ൽ​ ​ക​റ​ങ്ങി.​ ​ശ​നി​യാ​ഴ്ച​ ​അ​ന്വേ​ഷ​ണം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​ഓ​ട്ടോയി​ലാക്കി​ ​യാ​ത്ര.​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ട​ ​ക​റ​ക്ക​ത്തി​നൊ​ടു​വി​ൽ​ ​ചു​ട​ല​യി​ൽ​ ​ഇ​റ​ങ്ങി.​ ​സു​ഹൃ​ത്ത് ​രാ​ഹു​ലി​നൊ​പ്പം​ ​ചു​വ​ന്ന​ ​നെ​ക്‌​സോ​ൺ​ ​കാ​റി​ൽ​ ​താ​ളി​ക്കാ​വി​ലെ​ ​അ​ഭി​ഭാ​ഷ​ക​യു​ടെ​ ​വി​ല്ല​യി​ലെ​ത്തി.​ ​ക​ണ്ണൂ​ർ​ ​പ​ഴ​യ​ ​സ്റ്റാ​ൻ​ഡി​ൽ​ ​ആ​യ​ങ്കി​യെ​ ​ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് ​രാ​ഹു​ൽ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​തെ​ങ്കി​ലും,​ ​നെ​ക്‌​സോ​ൺ​ ​കാ​റി​ന്റെ​ ​സ​ഞ്ചാ​ര​പ​ഥം​ ​സി​സി​ടി​വി​ ​പ​രി​ശോ​ധ​ന​യി​

ൽ തെളിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYENKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA