SignIn
Kerala Kaumudi Online
Friday, 05 June 2026 1.45 AM IST

സംസ്ഥാനത്ത് കടപെരുപ്പം ഇല്ലെന്ന് തെളിഞ്ഞു: കെ.എൻ.ബാലഗോപാൽ

a

തിരുവനന്തപുരം : ധവളപത്രം പുറത്തുവിട്ടതോടെ സംസ്ഥാനത്തിന് കടപ്പെരുപ്പമില്ലെന്ന് തെളിഞ്ഞതായി മുൻധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആറ് ലക്ഷം കോടിയാണ് കേരളത്തിന്റെ കടമെന്നാണ് വി ഡി സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിരുന്നത്. അന്നത്ത് എൽഡിഎഫ് സർക്കാർ തിരുത്തിയപ്പോൾ ഉൾക്കൊള്ളാൻ അദ്ദേഹം തയാറായിരുന്നില്ല. ധവളപത്രം പ്രകാരം 5ലക്ഷം കോടിയാണ് കേരളത്തിന്റെ കടം.

. ഒരു ലക്ഷം കോടിയിലധികം രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനുള്ളതെന്നാണ് വി.ഡി.സതീശൻ പറഞ്ഞിരുന്നത്.അതും ശരിയല്ലെന്നാണ് ധവളപത്രത്തിലുള്ളത്. ഇടതുപക്ഷ സർക്കാരിനെതിരെ പറഞ്ഞ നുണകളെല്ലാം തെറ്റിപ്പോയെന്ന് വ്യക്തമായിക്കഴിഞ്ഞു.

ധവളപത്രം തയാറാക്കുമ്പോൾ സംസ്ഥാന സർക്കാരിന് കിട്ടാനുള്ള പണം എത്രയാണ്, എന്തുകൊണ്ടാണ് ഈ അവസ്ഥയിലേക്ക് എത്തിയത് എന്ന് പറയേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ഫണ്ടുകൾ കുറഞ്ഞു. 2021ൽ 33,000 കോടിയാണ് ഗ്രാന്റ് കിട്ടിയിരുന്നത്. കഴിഞ്ഞ വർഷം അത് 7000 കോടിയായിരുന്നു. ജിഎസ്ടി വന്നതിനുശേഷം നികുതി കുറഞ്ഞ് 9 ശതമാനമായി. ഇതും വരുമാനം കുറച്ചു. കേന്ദ്രം നൽകുന്ന ഫണ്ടും ഗ്രാന്റുകളും വ്യാപകമായി കുറഞ്ഞു. ഇതൊന്നും ധവളപത്രത്തിൽ പറഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BALAGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA