തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലെെൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ന്യായമായ നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കൽ, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം തുടങ്ങിയ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കാറുകൾ കൂട്ടത്തോടെ ഓൺലെെൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഓഫ്‌ലെെൻ ആക്കി.
ഇതോടെ ഊബർ,ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്സികൾ ഓഫ്‌ലൈനായി. ഇത് ഓൺലെെൻ ക്യാബുകളെ ആശ്രയിക്കുന്ന നിരവധി പേർ പ്രതിസന്ധിയിലാക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 33ഓളം ഓൺലെെൻ ടാക്സി ഡ്രൈവർ സംഘടനകളും വിവിധ ട്രേഡ് യൂണിയനുകളും ഒന്നിച്ചാണ് സമരരംഗത്തുള്ളത്.
Online taxi and car drivers across Kerala have begun an indefinite strike from today, taking their vehicles offline from app-based platforms. The protest is being held to press 11 demands, including a fair fare revision, the withdrawal of bike taxi services, and better job security for drivers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |