
ന്യൂഡൽഹി: എൽ.ഐ.സിയിലും, ഇ.പി.എഫ്.ഒയിലും അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 16,000ത്തിലേറെ കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. 2026 മാർച്ച് 31 വരെ എൽ.ഐ.സിയുടെ പക്കൽ അവകാശികളില്ലാതെ കിടക്കുന്നത് 7,318.50 കോടിയാണ്. ഇതിൽ പോളിസി ഉടമകളുടെ തുക 5,564.55 കോടി . ഇതിന്റെ പലിശ 1,753.95 കോടി. അതേസമയം ചില ഇ.പി.എഫ് അക്കൗണ്ടുകളിൽ 9330.56 കോടി രൂപയാണ് കെട്ടിക്കിടക്കുന്നത്. ഇത്തരത്തിൽ 10 വർഷത്തിലധികമായി കെട്ടിക്കിടക്കുന്ന തുക സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിനു കീഴിലുള്ള സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ടിലേക്ക് മാറ്റണമെന്ന ചട്ടം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |