ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാർക്ക് കർശന മുന്നറിയിപ്പ്. ഇറാനിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്നും നിലവിൽ അവിടെയുള്ള ഇന്ത്യക്കാർ ലഭ്യമായ വിമാനത്തിൽ എത്രയും വേഗം മടങ്ങണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി മാർഗനിർദേശം പുറപ്പെടുവിച്ചു.
അനിവാര്യ സാഹചര്യത്തിൽ ഇറാനിൽ തുടരേണ്ടി വരുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി എംബസിയുടെ വെബ്‌സൈറ്റ് നിരീക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്കായി പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകളും പങ്കുവച്ചിട്ടുണ്ട്.
ഹെൽപ്‌ലൈൻ നമ്പറുകൾ: +989128109115, +989128109109, +989128109102, +989932179359.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |