തിരുവനന്തപുരം: കല്ലറയിൽ 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ ആണ് മരിച്ചത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർ കെയ്സ് ജനൽ കമ്പിയിലാണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇന്നലെ രാത്രി 11.30യോടെ അഖിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. ഏറെ സമയമായിട്ടും തിരികെ എത്തിയില്ല. തുടർന്ന് സഹോദരൻ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഖിലിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സുഹൃത്തുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്ലസ് ടു കഴിഞ്ഞ് അഖിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇത് തകർന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471- 2552056)
A 17-year-old boy was found dead after hanging in Thiruvananthapuram. Police have launched an investigation into the incident. While reports suggest that romantic disappointment is being considered as one possible angle, the exact cause of death has not been officially confirmed, and authorities are continuing their inquiry.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |