SignIn
Kerala Kaumudi Online
Friday, 05 June 2026 2.15 AM IST

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രണ്ട് മുന്നണികളും: രാജീവ് ചന്ദ്രശേഖർ

a

തിരുവനന്തപുരം: കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എൽ.ഡി.എഫും യു.ഡി.എഫും ഓരോ അഞ്ച് വർഷം കൂടുമ്പോഴും ധവളപത്രമിറക്കുകയും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നില്ല.
6000 കോടി നീക്കിയിരുപ്പുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി ബാലഗോപാൽ പറഞ്ഞപ്പോൾ 2000 കോടി മാത്രമേയുള്ളൂവെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത്. അത് കേന്ദ്ര ഗവൺമെന്റ് നൽകിയ ഗ്രാന്റാണെന്നും. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ രണ്ട് മുന്നണികളും കേന്ദ്ര ഗവൺമെന്റിനെ കുറ്റം പറയുന്നു.കിഫ്ബിയുടെ കടവും കൂട്ടി സംസ്ഥാനത്തിന്റെ പൊതു കടം എത്രയെന്ന് സർക്കാർ വ്യക്തമാക്കണം.കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമെന്ന് മാത്രമല്ല, ഭാവിയെ ബാധിക്കുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA