SignIn
Kerala Kaumudi Online
Sunday, 26 July 2026 12.34 PM IST

രാഹുലിന്റെ പ്രസംഗത്തിൽ വൈരുദ്ധ്യങ്ങൾ: ബ്രിട്ടാസ്

1

കോഴിക്കോട്‌: ആർ.എസ്‌.എസിന്റെ കുന്തമുനയായ മോദിയെ ആലിംഗനം ചെയ്യാൻ രാഹുൽഗാന്ധിക്ക് സാധിച്ചത്‌ എങ്ങനെയെന്ന്‌ അദ്ദേഹം വ്യക്തമാക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ്‌ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ കൂട്ടായ്‌മ യോഗത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗത്തിന്റെ അഞ്ച്‌ ശതമാനമേ കോൺഗ്രസ്‌ പുറത്തുവിട്ടിട്ടുള്ളൂ. ബാക്കികൂടി പുറത്തുവിടാൻ തയ്യാറാകണം.. രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ വൈരുദ്ധ്യങ്ങളുണ്ട്‌. അദ്ദേഹത്തെ ആരോ കബളിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമുള്ള പിണറായിയെ ആലിംഗനം ചെയ്യാൻ തനിക്ക്‌ പ്രയാസമുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്‌. എന്നാൽ പാർലമെന്റിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്നത്‌ ഏറെ ആഘോഷിക്കപ്പെട്ടിരുന്നുവെന്നും

ബ്രിട്ടാസ്‌ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRITTAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA