SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.02 AM IST

അടിച്ചമർത്തലിൽ തളരില്ല: എം.എ.ബേബി

a

ന്യൂഡൽഹി: ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് ജനകീയ പ്രക്ഷോഭത്തെ തടയാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം വരുംദിവസങ്ങളിലും ശക്തമായി തുടരും. എല്ലാവരെയും സഹകരിപ്പിച്ച് പ്രക്ഷോഭം വിപുലപ്പെടുത്താനാണ് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.

സമാധാനപരമായി സമരം ചെയ്യാനെത്തിയവരെ ക്രൂരമായി മർദിച്ചു. ഗതാഗതം തടസപ്പെടുത്തുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തതിലൂടെ ജനജീവിതം സ്തംഭിപ്പിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന നടപടികൾ സുപ്രീംകോടതി നിർദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

വിലക്കുകൾകൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കാനാവില്ല. പ്രതിഷേധം വ്യാപിക്കും. ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അധികകാലം തുടരാനാകില്ലെന്നും ബേബി പറഞ്ഞു.

ഡൽഹിയിലെ എ.കെ.ജി ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ മുതിർന്ന സി.പി.എം നേതാവ് ബൃന്ദ കാരാട്ട്,​ ജെയ്ക് സി. തോമസ്, ആദർശ് എം.സജി, ശ്രീജൻ ഭട്ടാചാര്യ, ഐഷി ഘോഷ്, ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MA BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA