SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

88 ഐസൊലേഷൻ വാർഡുകൾ ഉപയോഗശൂന്യം

തിരുവനന്തപുരം:മുൻസർക്കാർ കൊവിഡ് അടക്കമുള്ള പകർച്ചവ്യാധികളെ ചെറുക്കാൻ നിർമ്മിച്ച ഐസൊലേഷൻ വാർഡുകൾ ഉപയോഗശൂന്യമാണെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്ധ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.റിപ്പോർട്ട് കിട്ടിയതിന് ശേഷം നടപടിയെടുക്കും. വി.പി.സജീന്ദ്രന്റെ സബ് മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 10 കിടക്കകൾ വീതമുള്ള 88 വാർഡുകളാണ് നിർമ്മിച്ചത്. ഒരെണ്ണത്തിന് 1.83 കോടിയാണ് നിർമ്മാണചെലവ്.

ഈ കെട്ടിടങ്ങളൊന്നും രോഗീപരിചരണത്തിന് അനുയോജ്യമല്ല. കിടത്തിച്ചികിത്സിക്കുന്നതിനോ ഐസൊലേഷൻ വാർഡായി ഉപയോഗിക്കുന്നതിനോ സാധിക്കില്ല. നിർമ്മാണത്തിൽ അപാകതകളുമുണ്ട്. ഇവയിലൊന്നിലും ഐസൊലേഷൻ വാർഡിനാവശ്യമായ എ.സി.യോ, ടോയ്ലറ്റ് സൗകര്യങ്ങളോ, അനുബന്ധ ഉപകരണങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക്കൽ, പ്ലംബിംഗ്, സിവിൽവർക്കുകളും പൂർത്തിയാക്കിയിട്ടില്ല. ഫാൻ സ്ഥാപിക്കുന്നതിന് മേൽക്കൂരയിൽ ബലക്കുറവുണ്ട്. ഷീറ്റുകൊണ്ട് നിർമ്മിച്ചിട്ടുള്ളതിനാൽ ജീർണ്ണാവസ്ഥയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA