
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിൽ, വിവാദ നിയമനം റദ്ദാക്കി പുതുക്കിയ റാങ്ക് പട്ടിക പ്രകാരമുള്ള നിയമനത്തിന് അനുമതി നൽകാൻ പി.എസ്.സി യോഗം തീരുമാനിച്ചു. പക്ഷേ, പുതുക്കിയ പട്ടികയിലെ ഒന്നാം റാങ്കുകാരൻ ശ്യാം കൃഷ്ണന് പക്ഷേ ജോലിയിൽ കയറാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി കാക്കണം.
പരീക്ഷയിൽ ഒന്നാം റാങ്ക് നേടി, നിയമനം ലഭിച്ച് ഒരു വർഷം പിന്നിട്ടതിനാൽ റൂൾ 3(സി ) പ്രയോഗിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അരുൺ ജെ.പ്രതാപ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനാൽ നടപടി നീണ്ടേക്കും. ഇക്കാര്യത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനം കാക്കേണ്ടി വരും. ചട്ട പ്രകാരം നിയമനം റദ്ദാക്കി ആസൂത്രണബോർഡ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ശ്യാമിന് ജോലിയിൽ കയറാമായിരുന്നു.
റാങ്ക് പട്ടികയിൽ മാറ്റമുണ്ടായാൽ സംസ്ഥാന സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിലെ റൂൾ 3(സി ) അനുസരിച്ച്, ജോലിയിൽ നിന്നും ഒഴിയേണ്ടിവരുമെന്ന് നിലവിൽ ജോലിയിലുള്ള അരുണിന് പി.എസ്.സി നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെയാണ് ട്രൈബ്യൂണലിൽ പോയത്.
എസ്.ഐ.ടിക്ക് മുന്നിലേക്കില്ലെന്ന് വീണ്ടും
പി.എസ്.സി ചെയർമാനും മെമ്പർമാർമാരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എസ്.ഐ.ടി നോട്ടീസിൽ ഹൈക്കോടതി ഇന്ന് വിധിപറയാനിരിക്കെ, ഉത്തരവ് പ്രതികൂലമായാൽ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ പി.എസ്.സി തീരുമാനം. ഭരണഘടനാ സ്ഥാപനമെന്ന പരിരക്ഷ തങ്ങൾക്കുണ്ടെന്നും അതിനാൽ ചോദ്യം ചെയ്യലിനായി പൊലീസ് പി.എസ്.സി ഓഫീസിൽ എത്തുന്നതിൽ എതിർപ്പില്ലെന്നുമുള്ള നിലപാട് തുടരാനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |