
തിരുവനന്തപുരം: മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/ സി.എഫ്.പി, പാർട്ട് 1- ജനറൽ കാറ്റഗറി, പാർട്ട് 2- സൊസൈറ്റി കാറ്റഗറി), ട്രാവൻകൂർ- കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ അറ്റൻഡർ (പട്ടികവർഗം)സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (എൻ.സി.എ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം) തുടങ്ങി ഒൻപത് തസ്‌തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം നടത്തും
കേരളത്തിലെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 038/2026- ഈഴവ/തീയ്യ/ബില്ലവ), കേരള വാട്ടർ അതോറിട്ടിയിൽ മൈക്രോബയോളജിസ്റ്റ്(ബാക്ടീരിയോളജിസ്റ്റ്, കാറ്റഗറി നമ്പർ 028/2026-തസ്തികമാറ്റം മുഖേന)എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
സർവേയും ഭൂരേഖയും വകുപ്പിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് സൂപ്രണ്ട് (കാറ്റഗറി നമ്പർ 708/2025), ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ (കാറ്റഗറി നമ്പർ 877/2025), വയനാട്, കാസർകോട് ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2/ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 773/2025), ട്രാവൻകൂർ റ്റൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് (കാറ്റഗറി നമ്പർ 466/2025) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |