SignIn
Kerala Kaumudi Online
Sunday, 14 June 2026 2.31 AM IST

ബഡ്‌ജറ്റിൽ കരുതാം ബൈബിൾ കാരുണ്യം

1

തിരുവനന്തപുരം: നിത്യവും ബൈബിൾ വായിക്കുന്ന വി.ഡി. സതീശന്റെ കന്നി ബഡ്‌ജറ്റിൽ കാരുണ്യവും സഹാനുഭൂതിയും നിറയുമെന്ന് കരുതാം. വികസനവും കരുതലുമായിരുന്നു ഉമ്മൻചാണ്ടിയുടെ ഭരണമുദ്രാവാക്യം. 'ഗവേണൻസ് വിത്ത് എംപതി"യാണ് പുതിയ മുഖ്യമന്ത്രിയുടെ ഭരണമന്ത്രം.

ഭരണത്തിലേറി ആദ്യദിനങ്ങളിൽ തന്നെ കാരുണ്യത്തിന്റെ വലിയ മനസാണ് മുഖ്യമന്ത്രി തുറന്നത്. ആശാ വർക്കർമാർക്ക് 3000 രൂപ, അങ്കണവാടി ടീച്ചർമാർക്ക് 1000 രൂപ, പാചക തൊഴിലാളികൾക്ക് 500 രൂപ, സ്ത്രീകൾക്ക് ഓർഡിനറി ബസിൽ സൗജന്യ യാത്ര, കത്രിക വയറ്റിൽ കുടുങ്ങിയ ഹാർഷീനയ്ക്ക് സർക്കാർ ജോലി, പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടൽ, ചികിത്സാപ്പിഴവിൽ കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് കുടിശികയടക്കം ധനസഹായം... ആശ്വാസനടപടികൾ പലതുണ്ടായി. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കലും പുതിയ ആരോഗ്യ ഇൻഷ്വറൻസും കോളേജ് വിദ്യാത്ഥിനികൾക്ക് പ്രതിമാസം 1000 രൂപയും ബഡ്ജറ്റിലുണ്ടാകും. ഉള്ളൂരിലെ സി.ഡി.എസ് ആണ് ബഡ്ജറ്റ് പണിപ്പുര. ഇവിടെ സാമ്പത്തിക വിദഗ്ദ്ധരുമായും ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും ദിവസവും മുഖ്യമന്ത്രി ചർച്ച നടത്തും. ജോലിത്തിരക്ക് കഴിഞ്ഞ് രാത്രിയാണ് സതീശൻ എത്തുക.

വി.ഡിക്ക് പ്രിയം

മീഖാ വചനം

മുഖ്യമന്ത്രി വി.ഡി.സതീശന് ബൈബിളിലെ പ്രിയപ്പെട്ട വാചകം മീഖാ വചനം ആറാം അദ്ധ്യായത്തിലെ എട്ടാം വാക്യമാണ്: 'മനുഷ്യാ,നല്ലത് എന്തെന്ന് അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു. ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?" (മീഖ 6:8)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA