SignIn
Kerala Kaumudi Online
Sunday, 19 July 2026 3.18 AM IST

അപ്പയെ അനുസ്മരിക്കൽ വിവാദമാക്കരുത്: ചാണ്ടി ഉമ്മൻ

a

കോട്ടയം: തന്റെ പിതാവിന്റെ അനുസ്മരണം വിവാദങ്ങളുടെ വേദിയാക്കരുതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. ഉമ്മൻചാണ്ടി സ്മൃതിദിനത്തിന്റ ഭാഗമായുള്ള അനുസ്മരണ സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേനാളുകളായി അപ്പയുടെ ഏത് ചടങ്ങ് നടത്തിയാലും വിവാദമാണ്. ഒന്നാം അനുസ്മരണം മുതൽ വിവാദങ്ങളുടെ ഘോഷയാത്രയാണ്. പുതുപ്പള്ളിയിൽ അന്തിയുറങ്ങുന്ന തന്റെ പിതാവിനോട് ഇങ്ങനെ ചെയ്യരുതെന്നും പറഞ്ഞു.

ഇന്നലെ ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ചടങ്ങിൽ നിന്ന് വിട്ടുനിന്ന സതീശൻ ഉച്ചയ്ക്ക് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANDI OOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA