തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ താക്കീത് ചെയ്യാൻ സാദ്ധ്യത. എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കുമെന്നാണ് സൂചന. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകാനും പാർട്ടി നിർദേശം നൽകും. ഇന്നലെ എംഎം ഹസൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചിരുന്നു. എംഎം ഹസൻ അദ്ധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോർട്ട് നൽകും. ഹസൻ പാർട്ടി നേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തുടർതീരുമാനം.
കൈയാങ്കളി നടന്ന വീടിന്റെ ഉടമസ്ഥൻ സജാദിനെയും പാളയം പ്രദീപിനെയും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്തയാളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ശ്രമിച്ചതിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Congress MLA Ramya Haridas is likely to receive a warning over the Chirayinkeez clash controversy. The party is reportedly considering lenient action as she is an MLA and may direct her to cooperate with the local party leadership in Chirayinkeez.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |