SignIn
Kerala Kaumudi Online
Sunday, 28 June 2026 12.07 AM IST

സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയും?; ക്ഷണക്കത്തയച്ച് ചീഫ് സെകട്ടറി,​ കർണാടക,​ തെലങ്കാന മുഖ്യമന്ത്രിമാർക്കും ക്ഷണം

READ ENGLISH VERSION
vijay-

തിരുവനന്തപുരം : കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ക്ഷണം. വിജയ്‌ക്ക് ക്ഷണക്കത്ത് അയച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു. കർണാടക,​ തെലങ്കാന മുഖ്യമന്ത്രിയമാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് മുഖ്യമന്ത്രിമാരാണ്. തമിഴ്നാട്ടിൽ അധികാരമേറ്റ വിജയ് നേതൃത്വം നൽകുന്ന സർക്കാരിന് കോൺഗ്രസ് പിന്തുണ നൽകിയിട്ടുണ്ട്. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പങ്കെടുത്തിരുന്നു.

തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. എല്ലാ മന്ത്രിമാരും തിങ്കളാഴ്ച നടക്കുന്ന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം വി.ഡി. സതീശൻ സർക്കാരിലെ മുഴുവൻ മന്ത്രിമാരെയും ശനിയാഴ് പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. യു.ഡി.എഫ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച വീണ്ടും യു.ഡി.എഫ് യോഗം ചേർന്ന് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളും. ഫുൾ കാബിനറ്റിനെ കുറിച്ച് ശനിയാഴ്ച എല്ലാ കാര്യങ്ങളും പറയുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA