SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.24 PM IST

ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിറവ്യത്യാസം; കാരണം നെയ്യ് വീണത് തന്നെയെന്ന് സ്ഥിരീകരണം

READ ENGLISH VERSION

sabarimala

പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയെന്ന് സ്ഥിരീകരണം. നിറ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട മൂന്നിടവും കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത്. ഇതര സംസ്ഥാന തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തി.

ഇന്നലെയാണ് ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ നിറവ്യത്യാസം കണ്ടെത്തിയത്. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ പരിശോധനകൾക്ക് ശേഷമാണ് നിറവ്യത്യാസത്തിന് കാരണം നെയ്യ് തന്നെയെന്ന് സ്ഥിരീകരിച്ചത്. തുടർന്നാണ് ഇന്ന് മേൽക്കൂര കഴുകി വൃത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA, KERALAM, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA