തിരുവനന്തപുരം: മാസപ്പടി - ഹവാല ആരോപണത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആദ്യ കേസ് സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ്. ഇതിൽ പിണറായി ഒന്നാം പ്രതിയും മകൾ വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന കേസാണ്. ഇതിൽ മുൻ മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. വീണ രണ്ടാം പ്രതിയാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘവും ഇന്ന് രൂപീകരിക്കും.
അതേസമയം, മാസപ്പടി കേസിൽ തനിക്കെതിരായ എഫ്ഐആറിൽ ഹൈക്കോടതിയെ സമീപിക്കാൻ പിണറായി വിജയൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. വിഷയത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ആലോചന. ഇതുസംബന്ധിച്ച നിയമോപദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഹർജി ഫയൽ ചെയ്യുമെന്നാണ് അറിയുന്നത്.
പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്‌തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ( ഇ ഡി) കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.
മാസപ്പടി കേസിൽ പിണറായി വിജയൻ നേരിട്ട് പണം വാങ്ങിയിട്ടില്ല.പകരം മകൾ വീണയാണ് പണം കൈപ്പറ്റിയത്. വീണ ഇതിനായി ഒരു കമ്പനി തന്നെ തുടങ്ങി.അതിന്റെ മറവിലാണ് പണം കൈപ്പറ്റിയത്. എന്നാൽ തുക വാങ്ങിയതിന്റെ പേരിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്ത് സഹായമാണ് തിരിച്ചുനൽകിയതെന്ന ചോദ്യം ഉയരും.അത് ഇനിയും കണ്ടെത്തേണ്ടിവരും. അതുതന്നെയാണ് ഇഡിയുടെ കത്തിലും ആവശ്യപ്പെടുന്നത്.
The Vigilance Department has reportedly registered two cases related to the Masappadi and hawala allegations following a Kerala High Court order based on a letter from the Enforcement Directorate (ED).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |