SignIn
Kerala Kaumudi Online
Monday, 06 July 2026 2.04 AM IST

സംസ്ഥാനത്തേത് മികച്ച ആരോഗ്യ വ്യവസ്ഥ: മന്ത്രി അനിൽ കുമാർ

news

മ​ല​പ്പു​റം​:​ ​ആ​രോ​ഗ്യ​ മേ​ഖ​ല​യി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​പ​രി​മി​തി​ക​ളു​ണ്ടെങ്കിലും ,മികച്ച ആരോഗ്യ സംവിധാനങ്ങളാണ്

നിലവിലുള്ളതെന്ന് ​റ​വ​ന്യൂ​ ​മ​ന്ത്രി​ ​എ.​പി.​അ​നി​ൽ​ ​കു​മാ​ർ.​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ല​പ്പു​റം​ ​സൂ​ര്യ​

​റീ​ജ​ൻ​സി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​'​മെ​ഡി​ബീ​റ്റ്'​ ​ഹെ​ൽ​ത്ത് ​കോ​ൺ​ക്ലേ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​
പ​ല​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഡോ​ക്ട​റെ​ ​കാ​ണാ​ൻ​ ​മാ​സ​ങ്ങ​ളോ​ളം​ ​കാ​ത്തി​രി​ക്കേ​ണ്ടി ​വ​രു​മ്പോ​ൾ​ ​,കേ​ര​ള​ത്തി​ൽ​ ​അ​ത്ത​രം​ ​പ്ര​തി​സ​ന്ധി​യി​ല്ല.​ ​ആ​രോ​ഗ്യ​ത്തി​ന് ​അ​ത്ര​യേ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ ​മി​ക​ച്ച​ ​ചി​കി​ത്സാ​ ​

സൗ​ക​ര്യ​ങ്ങ​ളാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​അ​തു​ കൊ​ണ്ടാ​ണ് ​ചെ​റി​യ​ ​വീ​ഴ്ച​ക​ളു​ണ്ടാ​യാ​ലും​ ​വ​ലി​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​വ​ഴി​ തു​റ​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ലു​ള്ള​ത് ​പോ​ലെ​ ​ആ​ശു​പ​ത്രി​ക​ളും​ ​മെ​ഡി​ക്ക​ൽ​ ​ഷോ​പ്പു​ക​ളുമുള്ള ​ ​മ​റ്റൊ​രു​ ​സം​സ്ഥാ​നം​ ​രാ​ജ്യ​ത്തി​ല്ലെന്നും

മന്ത്രി​ ​പ​റ​ഞ്ഞു.​
കേ​ര​ള​കൗ​മു​ദി​ ​യൂ​ണി​റ്റ് ​ചീ​ഫ് ​സു​മോ​ദ് ​കാ​രാ​ട്ടു​തൊ​ടി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​വി.​എ​സ്.​ജോ​യ് ​എം.​എ​ൽ.​എ​ ​വി​ശി​ഷ്ടാ​തി​ഥി​യും,

മ​ല​പ്പു​റം​ ​ഡി.​എം.​ഒ​ ​ ഡോ.വി.​വി​നോ​ദ് ​മു​ഖ്യാ​തി​ഥി​യുമാ​യി.​ ​മ​ല​പ്പു​റം​ ​ആ​രോ​ഗ്യ ​കേ​ര​ളം​ ​ഡി.​പി.​എം​ ​ഡോ.​കെ.​എം.​ജാ​നി​ഫ് ​

മു​ഖ്യ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ലേക്‌ഷോർ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് (ലിവർ ട്രാൻസ്‌പ്ളാന്റേഷൻ)​ ഡോ.ഫദ്ൽ എച്ച് വീരാൻകുട്ടി,​സർ‌ജൻ ഡോ. അജേഷ് രാജൻ തുടങ്ങിയവരും സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA