
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ. പി. ബിനു, രേവന്ത്, ലെനിൻ രാജ്, നന്ദു. ജി. ആർ, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ വ്യക്തമാവൂ എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണം കുറ്റമറ്റതായില്ലെങ്കിൽ വിചാരണ വേളയിൽ അത് പ്രതികൾക്ക് അനുകൂലമാകുമെന്നും പ്രോസിക്യൂഷൻ ആശങ്കപ്പെട്ടു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കാർത്തിക. എസ്. വർമ്മയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ
വിട്ടത്.
പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കണമെന്നും തിരിച്ചറിയൽ പരേഡ് നടത്തണമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിയാനും കസ്റ്റഡി ആവശ്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ പ്രവൃത്തി ഗുരുതര കുറ്റകൃത്യമാണെന്നും അത് സമൂഹത്തിന് എതിരാണെന്നും പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു വാദിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെ യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്താനും അവരുടെ ജോലി തടസപ്പെടുത്താനും ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |