
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിൽ ജീവനക്കാരുടെ ഓൺലൈൻ സ്ഥലം മാറ്റ പരാതികൾ ആറാഴ്ചയ്ക്കകം തീർപ്പാക്കാൻ ഹൈക്കോടതി വാട്ടർ അതോറിട്ടി എം.ഡിക്ക് നിർദ്ദേശം നൽകി.
ഓൺലൈൻ പൊതുസ്ഥലംമാറ്റം അനാവശ്യമായി വൈകിപ്പിക്കുന്നതിനെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇടക്കാല സ്ഥലംമാറ്റങ്ങൾ ചോദ്യംചെയ്തും കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. പൊതുസ്ഥലംമാറ്റ നടപടികൾക്ക് മുമ്പായി സർക്കാരിന്റെയും വാട്ടർ അതോറിട്ടിയുടെയും സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനിയർ സ്ഥലംമാറ്റ ഉത്തരവിറക്കിയെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഹർജിക്കാരുടെ ഭാഗംകൂടി കേട്ടശേഷം അനുയോജ്യമായ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം.
ജൂലായ് അവസാനം 12 തസ്തികകളിലായി സ്ഥലംമാറ്റിയതിൽ ഓഫീസ് അറ്റൻഡന്റ് മുതൽ ജൂനിയർ സൂപ്രണ്ട്‌വരെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |