SignIn
Kerala Kaumudi Online
Sunday, 11 October 2026 4.35 AM IST

പാലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിന് പിന്നിൽ കളിക്കുന്നത് അമേരിക്ക, ഇന്ത്യയുടെ നയംമാറ്റത്തിന് യു പി എ സർക്കാരും കാരണക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

READ ENGLISH VERSION
d

കോഴിക്കോട് : പാലസ്തീൻ പ്രശ്നത്തിൽ ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് സി.പി.എം സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,​. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന കേന്ദ്രസർക്കാർ നയത്തെയും അദ്ദേഹം വിമർശിച്ചു ആ‍ർ.എസ്,​.എസിനെയും ബി.ജെ.പിയെയും മുൻ യു.പി.എ സർക്കാരിനെയും നിലപാട് മാറ്റത്തിൽ പിണറായി കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്തും സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യ പാലസ്തീൻ നിലപാടിനൊപ്പമായിരുന്നു. പാലസ്തീനുമായി മാത്രമേ ഇന്ത്യക്ക് ബന്ധമുണ്ടായിരുന്നുള്ളൂ. പാലസ്തീനെ മാത്രമേ നാം അംഗീകരിച്ചുള്ളൂ. ഇസ്രയേൽ നാം അംഗീകരിക്കാത്ത രാഷ്ട്രമായിരുന്നു. സാധാരണ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പോലും ഇസ്രയേലുമായി ഉണ്ടായിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നതെന്ന് ഓർക്കണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേൽ എല്ലാ ക്രൂരതയും നടത്തുന്നത്. നമ്മൾ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോൾ നമ്മുടെ നിലപാടിന് വ്യക്തത ഉണ്ടായിരുന്നു. എന്നാൽ മെല്ലെ മെല്ലെ രാജ്യത്തിന്റെ നിലപാടിൽ വെള്ളം ചേർക്കുന്ന അവസ്ഥയുണ്ടായി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇസ്രയേലിനെ അംഗീകരിക്കുന്നത്. അമേരിക്കയുമായുള്ള ചങ്ങാത്തമായിരുന്നു അതിന് പിന്നിൽ. അമേരിക്കയുടെ സമ്മർദ്ദം നാം കീഴ്പ്പെടുകയായിരുന്നു. ആ സമ്മർദ്ദം എങ്ങനെ പിന്നെ എങ്ങനെ വളർന്നുവന്നത് നാം കണ്ടതാണ്. ആ അമേരിക്കൻ ബാന്ധവം ഇന്ത്യയെ എവിടെയെത്തിച്ചുവെന്ന് ചിന്തിക്കണം ആ നയവും ഇന്നത്തെ ബി.ജെ.പി നയവും തമ്മിൽ എന്താണ് വ്യത്യാസമെന്നും പിണറായി ചോദിച്ചു.

പലയിടങ്ങളില്‍ പാലസ്തിന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജനം തെരുവില്‍ ഇറങ്ങുന്നുണ്ട്. അത് പ്രധാനമായും ഇടതുപക്ഷം സംഘടിപ്പിക്കുന്നത്. എവിടെ ഈ രാജ്യത്തെ വലിയ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടികളെ കാണാത്തത്. ഇതൊന്നും അവ്യക്തതയുടെ ഭാഗമായിട്ടല്ല. കൃത്യമായ നിലപാട് ഇല്ലായ്മയാണെന്നും പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRAEL, PALESTINE, UPS, PALESTINE SOIDARITY RALLY, CPM, KOZHIKODE, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA