SignIn
Kerala Kaumudi Online
Sunday, 11 October 2026 4.11 AM IST

മുത്തങ്ങ സമരം: കെ.കെ.സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം

kks

കൽപ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പൊലീസ് അതിക്രമത്തിനിരയായ കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. സുരേന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. വയനാട് ഡയറ്റ് മുൻ അദ്ധ്യാപകനാണ്. 2018ൽ വിരമിച്ചു.

ഗൂഢാലോചന, പൊലീസുകാരന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രനെതിരേ കേസെടുത്തത്. സി.ബി.ഐ കുറ്റപത്രത്തിൽ സുരേന്ദ്രൻ പ്രതിയായിരുന്നില്ല. 2004ൽ 14 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രൻ ഹർജി നൽകിയിരുന്നു.

സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബത്തേരി സബ് കോടതി 2021 ജനുവരിയിൽ ഉത്തരവിട്ടു. എന്നാൽ വിധിക്കെതിരെ മുൻ സർക്കാർ അപ്പീൽ നൽകി. അപ്പീൽ 2026 മാർച്ച് 16ന് തള്ളിയ ജില്ലാ സെഷൻസ് കോടതി മൂന്നു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശിച്ചു. എന്നാൽ നഷ്ടപരിഹാരം ലഭിച്ചില്ല, തുടർന്ന് സുരേന്ദ്രൻ ജില്ലാ സെഷൻസ് കോടതിയിൽ നടത്തിപ്പുഹർജി ഫയൽ ചെയ്തിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയ്‌ക്ക് നിവേദനം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA