
ന്യൂഡൽഹി: താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും പാർട്ടിക്കാർക്കും പുറത്തുള്ളവർക്കും അതിനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് എഡിറ്റോറിയൽ ഡയറക്‌ടർ പ്രഭു ചാവ്‌ലയ്‌ക്ക് നൽകിയ അഭിമുഖത്തിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുസ്ലിം ലീഗിനോട് പ്രീണനമില്ലെന്നും മുന്നണിയിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും നേരിടുന്നില്ലെന്നും വ്യക്തമാക്കി. മതേതര സ്വഭാവമുള്ള മുസ്ലിം ലീഗ് ദുർബലമായാൽ തീവ്രനിലപാടുള്ളവർ ആ സ്ഥാനം കയ്യടക്കും. ബി.ജെ.പിയുമായി ചേർന്ന് സി.പി.എം കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നികുതി വർദ്ധിപ്പിക്കുന്നത് വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗമല്ല. നികുതി വർദ്ധിപ്പിച്ചാൽ ജനം അതൊഴിവാക്കാൻ നോക്കും. സ്വകാര്യ നിക്ഷേപം വഴി സാമ്പത്തിക ക്രയവിക്രിയം സാദ്ധ്യമാക്കണം.
വികസന നടപടികളെ വിവാദങ്ങൾ ബാധിക്കുന്നില്ലെന്നും എല്ലാം മാദ്ധ്യമങ്ങൾ കൊണ്ടുവരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എല്ലാ മുഖ്യമന്ത്രിമാരും സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ മുഖ്യമന്ത്രിയും ഉപയോഗിച്ചിരുന്നു. മലപ്പുറത്ത് പ്രകൃതി ദുരന്തമുണ്ടായപ്പോൾ പെട്ടെന്ന് എത്താൻ സ്വകാര്യ വിമാനം ഉപയോഗിക്കേണ്ടിവന്നതാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |