SignIn
Kerala Kaumudi Online
Friday, 25 September 2026 3.46 AM IST

ആറിടത്ത് സി.പി.എം മൂന്നാം സ്ഥാനത്താകും: അബ്ദുള്ളക്കുട്ടി

കോഴിക്കോട്: കേരളത്തിൽ ആറ് മണ്ഡലങ്ങളിൽ സി.പി.എം മൂന്നാം സ്ഥാനത്താകുമെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ അടിയൊഴുക്കുകൾ ഭയന്നാണ് രാഹുൽ ഗാന്ധി പിണറായിയെയും തിരിച്ചും പറയുന്നതെന്നും അദ്ദേഹം കോഴിക്കോട് പ്രസ് ക്ളബിന്റെ മുഖാമുഖത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നിരുത്തരവാദപരമായ രാഷ്ട്രീയം അണികളെ നിരാശയിലാഴ്ത്തി. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുക മാത്രമല്ല മികച്ച വിജയം ഉണ്ടാക്കുകയും ചെയ്യും.മോദിയുടേത് മുസ്ലിം വിരുദ്ധ സർക്കാരാണെന്ന വലിയ നുണ പ്രചാരണമാണ് നടക്കുന്നത്. അർബൻ നക്സൽ ആശയമാണ് രാഹുൽ ഗാന്ധി പ്രചരിപ്പിക്കുന്നത്. മുസ്ലിംങ്ങൾക് പൗരത്വം നൽകില്ലെന്നത് നുണയാണ്. മോദി സർക്കാർ വന്നതിന് ശേഷമാണ് മുസ്ലിംങ്ങൾ മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്നത്. തീവ്രവാദവും അഴിമതിയും തുടച്ചു നീക്കാൻ മോദി സർക്കാരിന് കഴിഞ്ഞു.കേരളത്തിന് അവകാശപ്പെട്ടതാണ് എയിംസ്. സംസ്ഥാന സർക്കാർ അതിനാവശ്യമായ അടിസ്ഥാന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA