SignIn
Kerala Kaumudi Online
Friday, 25 September 2026 1.53 AM IST

കേരള സർവകലാശാലയിലെ ഗവേഷകർക്ക് ഐ.സി.എസ്.എസ്.ആർ ഫെല്ലോഷിപ്പ്

syam

തിരുവനന്തപുരം: കേരള സർവകലാശാലയിലെ രണ്ട് ഗവേഷകർക്ക് ഐ.സി.എസ്.എസ്.ആറിന്റെ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്) പോസ്​റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പ്. കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിലെ ഗവേഷകരായ ഡോ. ആർ. എസ്. ശ്യാംനാഥ്, ഡോ. ശ്രുതി ഭുവനേന്ദ്രൻ എന്നിവർക്കാണ് ഫെലോഷിപ്പ്. മാനേജ്‌മെന്റ് ആൻഡ് ഓർഗനൈസേഷണൽ സ്​റ്റഡീസ് വിഭാഗത്തിലാണ് ഇരുവരുടെയും നേട്ടം. കേരള സർവകലാശാല സ്‌കൂൾ ഒഫ് ബിസിനസ് മാനേജ്‌മെന്റ് ആൻഡ് ലീഗൽ സ്​റ്റഡീസിലെ സീനിയർ പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. ആർ. വസന്തഗോപാലിന്റെ മേൽനോട്ടത്തിലാണ് ഇരുവരും പ്രൊപ്പോസലുകൾ സമർപ്പിച്ചത്. 32 ഗവേഷണ മേഖലകളിലായി രണ്ട് വർഷത്തേക്കാണ് ഐ.സി.എസ്.എസ്.ആർ പോസ്​റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകുന്നത്. പ്രതിമാസം 31,000 രൂപ ഫെല്ലോഷിപ്പും പ്രതിവർഷം 25,000 രൂപ കണ്ടിജൻസി ഗ്രാന്റും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA